മലപ്പുറം ചേലേമ്പ്രയില്‍ വാഹനാപകടം; നവദമ്പതികള്‍ മരിച്ചു

Posted on: November 14, 2020 1:53 pm | Last updated: November 14, 2020 at 2:03 pm

മലപ്പുറം | മലപ്പുറത്തെ ചേലേമ്പ്രയിലുണ്ടായ വാഹനാപകടത്തില്‍ നവദമ്പതികള്‍ മരിച്ചു. വേങ്ങര ചേലക്കോട് കെ ടി സലാഹുദ്ദീന്‍, ഭാര്യ ഫാത്വിമ ജുമാന എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

പത്തു ദിവസം മുമ്പാണ് സലാഹുദ്ദീനും ജുമാനയും വിവാഹിതരായത്.