Connect with us

International

ലിവര്‍പൂളിന്റെ മുഹമ്മദ് സലായ്ക്ക് കൊവിഡ്

Published

|

Last Updated

ലണ്ടന്‍  |ലിവര്‍പൂളിന്റെ സ്ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ടോഗോയ്‌ക്കെതിരായ ഈജിപ്തിന്റെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. സലായുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കി.

കൊവിഡ് ബാധിക്കുന്ന അഞ്ചാമത്തെ ലിവര്‍പൂള്‍ താരമാണ് സലാ. നേരത്തെ തിയാഗോ, നബി കെയ്റ്റ, ശകീരി, മാനെ എന്നിവരും കൊവിഡ് പോസിറ്റീവ് ആയിരുന്നു. പോസിറ്റീവ് ആണെങ്കിലും സലായ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.