National
ചൈനീസ് നിക്ഷേപം നിയന്ത്രിക്കുന്ന നടപടിക്ക് ഇളവനുവദിക്കും

ന്യൂഡല്‍ഹി | രാജ്യത്ത് വ്യാപര- വാണിജ്യ മേഖലയില്‍ ചൈനീസ് നിക്ഷേപം നിയന്ത്രിക്കുന്ന നടപടിക്ക് ഇളവനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശിപാര്‍ശ. 15 ശതമാനം ഇളവനുവദിക്കാനാണ് സാമൂഹികക്ഷേമ മന്ത്രി താവര്‍ ചന്ദ് ഗാഹലോട്ട് അധ്യക്ഷനായ സമിതി നിര്‍ദേശിച്ചിരിക്കുന്നത്. തൊഴില്‍ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടേതാണ് ശിപാര്‍ശ. ചൈനീസ് നിക്ഷേപം നിയന്ത്രിക്കുന്ന നടപടിക്ക് ഇളവനുവദിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
ചൈനീസ് പങ്കാളിത്തം ഉള്ള നിക്ഷേപങ്ങള്‍ക്ക് 50 ശതമാനം വരെ നിബന്ധനകളില്‍ ഇളവ് നല്‍കാമെന്നും ഇന്ത്യന്‍ കമ്പനികളിലെ ചൈനീസ് നിക്ഷേപം 15 ശതമാനം വരെ അനുവദിക്കാമെന്നും ശിപാര്‍ശയില്‍ പറയുന്നു.
---- facebook comment plugin here -----