Connect with us

Gulf

ഹേഗിലെ സഊദി എംബസിക്ക് നേരെ വെടിവെപ്പ്

Published

|

Last Updated

ഹേഗ് | നെതര്‍ലന്‍ഡിലെ ഹേഗിലുള്ള സഊദി എംബസിക്ക് നേരെ വെടിവെപ്പ്. ആളപായമില്ല. ഹേഗിലെകോന്നിംഗിനെഗ്രാച്ചില്‍ സ്ഥിതിചെയ്യുന്ന എംബസി കെട്ടിടത്തിന് നേരെ ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആക്രമണം നടന്നത്. 20 തവണ വെടിവെച്ചതായാണ് ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് എംബസിയുടെ സുരക്ഷ ചുമതല ഡച്ച് സുരക്ഷാ സേന ഏറ്റടുത്തു. വെടിവെപ്പില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തെ “”ഭീരുത്വം”” എന്നാണ് സഊദി വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസം സഊദിയിലെ ജിദ്ദയില്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ സ്മരണ പുതുക്കുന്ന ചടങ്ങില്‍ സ്‌ഫോടനം നടന്നിരുന്നു. അമേരിക്കയിലേയും യൂറോപ്യന്‍ രാജ്യങ്ങളിലേയും പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു.