Connect with us

Alappuzha

സ്കൂട്ടർ ഓടയിൽ വീണ് യുവാവ് മരിച്ചു

Published

|

Last Updated

ആലപ്പുഴ | രാത്രിയിൽ സ്കൂട്ടർ ഓടയിൽ വീണു യുവാവ് മരിച്ചു. തൃക്കുന്നപ്പുഴ പതിയാങ്കര തൈപ്പറമ്പിൽ സജീവന്റെ മകൻ ഗോകുൽ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.25 നായിരുന്നു അപകടം.

അപകടത്തിൻെറ ശബ്ദം കേട്ട് സമീപവാസി എത്തിയെങ്കിലും രാത്രിയായതിനാൽ ഓടയിൽ ആരെയും കണ്ടില്ല. പിന്നീട് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴ ഇഎസ്ഐ ജംക്‌ഷനു സമീപത്തെ മാതാവിൻെറ വീട്ടിലായിരുന്നു ഗോകുൽ.

---- facebook comment plugin here -----

Latest