ലോകത്ത് 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലേറെ പേർക്ക് കൊവിഡ്

Posted on: November 12, 2020 7:56 am | Last updated: November 12, 2020 at 2:20 pm

വാ​ഷിം​ഗ്ട​ണ്‍ | ലോ​ക​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​റു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 609,618 പേ​ർ​ക്കാ​ണ് രോ​ഗബാധയുണ്ടായത്.

ലോ​ക​ത്ത് ഇ​തു​വ​രെ 52,417,937പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ​താ​യി 10,063 പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​കെ എ​ണ്ണം 1,288,778 ആ​യി ഉ​യ​ർ​ന്നു. 36,663,495 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടിയിട്ടുണ്ട്.

നി​ല​വി​ൽ 14,465,664 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​ൽ 94,739 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​മേരി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, ഫ്രാ​ൻ​സ്, റ​ഷ്യ തുടങ്ങിയ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ 15ലു​ള്ള​ത്.