കെ എം ഷാജിയെ ഇന്നും ഇ ഡി ചോദ്യം ചെയ്യും

Posted on: November 11, 2020 9:06 am | Last updated: November 11, 2020 at 9:06 am

കോഴിക്കോട് | പ്ലസ്ടു കോഴ ആരോപണത്തില്‍ മുസ്ലീം ലീഗ് നേതാവും അഴീക്കോട് എം എല്‍ എുമായ കെ എം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. കോഴിക്കോട് കല്ലായിലുള്ള ഇ ഡി ഓഫീസില്‍ തന്നെയാണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ ഹാജരാകണമെന്ന് അറിയിച്ചാണ് ഇന്നലെ 14 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഷാജിയെ വിട്ടയച്ചത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഇന്ന് ഹാജരാക്കാന്‍ ഇ ഡി ഷാജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയെന്നായിരുന്നു ഷാജിയുടെ മറുപടി. തനിക്കെതിരായ വിജിലന്‍സ് കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതികരിച്ച ഷാജി എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.