Connect with us

Kerala

ബിനീഷിന്റെ മകളെ വീട്ടുതടങ്കലിലാക്കിയെന്ന പരാതി; ഇ ഡിക്കെതിരെ തുടര്‍നടപടി ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

കോഴിക്കോട് | ബിനീഷ് കോടിയേരിയുടെ മകളെ വീട്ടില്‍ തടങ്കലിലാക്കിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെതിരെ തുടര്‍നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍. ഇ ഡി റെയ്ഡിനിടെ കുട്ടിയുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമായെന്നും പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്നും ബാലാവകാശ കമ്മീഷന്‍ അംഗം കെ നസീര്‍ പറഞ്ഞു.

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ വീട്ടില്‍ മണിക്കൂറുകളോളമാണ് ഇ ഡി റെയ്ഡ് നടത്തിയത്. ബിനീഷിന്റെ ഭാര്യയെയും ഭാര്യാമാതാവിനെയും ഈസമയത്ത് പുറത്തു നിര്‍ത്തി. എന്നാല്‍, കുഞ്ഞിനെ പുറത്തേക്കു കൊണ്ടുവരാന്‍ സമ്മതിച്ചില്ല. കുഞ്ഞും ഭാര്യാമാതാവുമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. റെയ്ഡ് കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും രണ്ടര വയസ്സുള്ള കുഞ്ഞിന് ഭക്ഷണം കൊടുക്കാനോ ഉറക്കാനോ പോലും സാധിച്ചില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ബിനീഷിന്റെ ഭാര്യാ പിതാവാണ് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നത്. പിന്നീട് കമ്മീഷന്‍ കേസെടുക്കുകയും ചെയ്തു.

Latest