Connect with us

Kerala

മുന്‍ എം എല്‍ എ. എം നാരായണന്‍ അന്തരിച്ചു

Published

|

Last Updated

കൊച്ചി | സി പി എം നേതാവും മുന്‍ എം എല്‍ എയുമായ എം നാരായണന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐ സി യുവില്‍ ചികിത്സയിലായിരുന്ന നാരായണനെ അത്യാസന്ന നിലയിലായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

രണ്ടു തവണയാണ് കുഴല്‍മന്ദത്തു നിന്ന് നാരായണന്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ദീര്‍ഘകാലം സി പി എം ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ കുഴല്‍മന്ദം സി പി എം ഏരിയാ കമ്മിറ്റിയംഗമാണ്. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം, പാലക്കാട് കോപ്പറേറ്റീവ് അര്‍ബന്‍ ബേങ്ക് ചെയര്‍മാനുമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

---- facebook comment plugin here -----

Latest