Connect with us

International

അമേരിക്കയുടെ ലോകനേതൃപദവി തിരിച്ചുപിടിക്കും: ജോ ബൈഡന്‍

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കയുടെ ലോകനേതൃപദവി തിരിച്ചുപിടിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഭൂരിപക്ഷം ഉറപ്പിച്ച് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ തിരഞ്ഞെടുത്ത വോട്ടര്‍മാര്‍ക്ക് ബൈഡന്‍ നന്ദി അറിയിച്ചു. ഭിന്നിപ്പിക്കുന്നതല്ല, ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്ന പ്രസിഡന്റായിരിക്കും താനെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് അമേരിക്കന്‍ ജനത സമ്മാനിച്ചത്. തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിച്ചു. വംശീയത തുടച്ചുനീക്കി ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ആക്രോശങ്ങള്‍ മാറ്റിവച്ച് പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കാന്‍ സജ്ജരാകണം.
ട്രംപിന് വോട്ടു ചെയ്തവരെ നിരാശരാക്കില്ലെന്നും ബൈഡന്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കുടിയേറ്റക്കാരുടെ മകളാണ്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് അഭിമാനകരമാണ്. ശാസ്ത്രജ്ഞരുടെ പിന്തുണയോടെ കൊവിഡിനെ ഫലപ്രദമായി നേരിടുമെന്നും ബൈഡന്‍ പറഞ്ഞു. വെല്ലിംഗ്ടണിലെ ബോല്‍വെയറില്‍ സംഘടിപ്പിച്ച് വിജയാഘോഷ പരിപാടികള്‍ തുടരുകയാണ്. 290 വോട്ടുകള്‍ നേടിയാണ് ബൈഡന്‍ അധികാരത്തിലെത്തിയത്. എതിര്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് 214 വോട്ട് ലഭിച്ചു.

Latest