Connect with us

National

ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് മോദി

Published

|

Last Updated

ന്യൂഡല്‍ഹി | അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെയും വൈസ് പ്രസിഡന്റായ കമല ഹാരിസിനെയും അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്മളമായി തുടരുമെന്ന് പ്രധാന മന്ത്രി പറഞ്ഞു.

ഇരുവര്‍ക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അഭിനന്ദനം അറിയിച്ചു. അമേരിക്കക്ക് ശക്തമായ നേതൃത്വം നല്‍കാനും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാനും ബൈഡന് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയില്‍ വേരുകളുള്ള കമലാ ഹാരിസ് അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Latest