Kerala
ആറു വയസുകാരിക്ക് പീഡനം; നാലുപേര്‍ കസ്റ്റഡിയിലെന്ന് സൂചന
 
             കോഴിക്കോട് | ജില്ലയിലെ ബാലുശ്ശേരി ഉണ്ണികുളം വള്ളിയോത്ത് നേപ്പാളി സ്വദേശിനിയായ ആറു വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. രണ്ട് നേപ്പാള്‍ സ്വദേശികളും രണ്ട് പ്രദേശത്തകാരുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ബുധനാഴ്ച രാത്രിയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.

ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനായിട്ടില്ല. എന്നാല്‍, കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തന്നോട് പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ ഭാര്യയെ തേടി കുട്ടിയുടെ പിതാവ് പോയ സമയത്താണ് പീഡനം നടന്നത്.
    ---- facebook comment plugin here -----						