അട്ടപ്പാടിയില്‍ 1200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

Posted on: November 6, 2020 11:35 pm | Last updated: November 6, 2020 at 11:38 pm

പാലക്കാട് | അട്ടപ്പാടിയില്‍ 1200 ലിറ്റര്‍ വാഷും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. എക്സൈസ് സംഘം ജെ പി ജെ പ്ലാന്റഷന്‍സ് കാപ്പിക്കാട് ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ കള്ളമല ഊരില്‍ രാജനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 1200 ലിറ്റര്‍ വാഷ്, 30 ലിറ്റര്‍ സ്പെന്റ് വാഷ്, നാല് ലിറ്റര്‍ ചാരായം, ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന കലങ്ങള്‍, കുടങ്ങള്‍, ട്യൂബുകള്‍, അരിപ്പ ചട്ടി, വാഷ് സൂക്ഷിച്ചുവെച്ച ടാങ്ക് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ സെന്റര്‍ സോണ്‍ എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.