Connect with us

Education

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ഫീസ് നിശ്ചയിച്ച് ഉത്തരവിറങ്ങി

Published

|

Last Updated

തിരുവനന്തപുരം | സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസിന്റെ വാര്‍ഷിക ഫീസ് നിശ്ചയിച്ച് ഉത്തരവിറങ്ങി. 6.22 ലക്ഷം മുതല്‍ 7.65 ലക്ഷം വരെയാണ് ഫീസ്. ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. 19 കോളജുകളിലെ ഫീസാണ് തീരുമാനിച്ചിരിക്കുന്നത്. ഓരോ കോളജിലെയും സീറ്റിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പ്രോസ്‌പെക്ടസ് അംഗീകരിക്കുന്നതോടെ പ്രവേശന നടപടികള്‍ ഉടനെ തുടങ്ങും.

15% എന്‍ആര്‍ഐ സീറ്റിലെ ഫീസ് 20 ലക്ഷം രൂപയാണ്. ഇതില്‍ 5 ലക്ഷം രൂപ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപായി നല്‍കും. സുപ്രീം കോടതി വിധിക്ക് അനുസരിച്ചു ഫീസില്‍ പിന്നീടു മാറ്റം വരാം.

വിവിധ കോളജുകളിലെ ഈ വര്‍ഷത്തെ ഫീസ് (ബ്രായ്ക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ്)

അസീസിയ കൊല്ലം, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് തിരുവല്ല, സിഎസ്‌ഐ മെഡിക്കല്‍ കോളജ് കാരക്കോണം, ജൂബിലി തൃശൂര്‍, എംഇഎസ് പെരിന്തല്‍മണ്ണ, പുഷ്പഗിരി തിരുവല്ല, ശ്രീഗോകുലം വെഞ്ഞാറമൂട്, അല്‍ അസ്ഹര്‍ തൊടുപുഴ, അമല തൃശൂര്‍, മലബാര്‍ കോഴിക്കോട്, ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് കോലഞ്ചേരി, ട്രാവന്‍കൂര്‍ കൊല്ലം 6,55,500 (6.16), ഡിഎം വയനാട് 7,01200 (6.589), കരുണ പാലക്കാട് 6, 32,800 (5.945), കെഎംസിടി കോഴിക്കോട് 6,48,500 (6.094), പി.കെ.ദാസ് പാലക്കാട് 707000(6.644)എസ്എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നോര്‍ത്ത് പറവൂര്‍ 7,65,400(7.192) മൗണ്ട് സിയോന്‍ അടൂര്‍ 6,50,600(6.113) എസ്യുടി തിരുവനന്തപുരം 6,22,800 (5.852).

Latest