Connect with us

Kerala

ലൈഫ് മിഷന്‍ അന്വേഷണം അട്ടിമറിക്കാന്‍ പ്രിവിലേജ് കമ്മറ്റിയെ കരുവാക്കി; പുതിയ ആരോപണവുമായി രമേശ് ചെന്നിത്തല

Published

|

Last Updated

കോഴിക്കോട് |  നിയമസഭ സ്പീക്കര്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ അന്വേഷണം അട്ടിമറിക്കാന്‍ നിയമസഭ പ്രിവിലേജ് കമ്മറ്റിയെ സ്പീക്കര്‍ കരുവാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമ സഭയുടെ പ്രിവിലേജ് കമ്മറ്റി നേരത്തെ ആക്കിയത് തെറ്റാണെന്നും അദ്ദഹം പറഞ്ഞു. പ്രിവിലേജ് കമ്മറ്റി നേരത്തെയാക്കിയത് മനഃപൂര്‍വമാണ്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് പോലും കണക്കിലെടുത്തില്ല. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കെ സി ജോസഫ് ഒമ്പത് മാസം മുമ്പ് പരാതി നല്‍കിയിട്ടും നിയമസഭ പ്രിവിലേജ് കമ്മറ്റി ഇതുവരെ പരിഗണിച്ചില്ല. സ്പീക്കര്‍ക്ക് ഇന്ന് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാനത്ത് നടത്തുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിയമാനുസൃതമാണ്. കേന്ദ്ര ഏജന്‍സികള്‍ക്ക് അട്ടിമറിക്കാന്‍ മാത്രം എന്ത് വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്തെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോടെ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ വച്ച് കോടിക്കണക്കിന് രൂപയുടെ പരസ്യം നല്‍കുന്നതല്ലാതെ നാട്ടില്‍ മറ്റൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ വ്യാപകമായി അനധികൃത നിയമനം നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

---- facebook comment plugin here -----

Latest