Connect with us

Malappuram

ഹൈവേ വികസനത്തിന് സ്ഥലം വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം കൈമാറി

Published

|

Last Updated

 

മലപ്പുറം | മലപ്പുറം ജില്ലയിലെ നാഷണൽ ഹൈവേ വീതി കൂട്ടൽ വികസനത്തിനായി സ്ഥലം വിട്ടു നൽകിയ  കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം വില്ലേജിലെ ഭൂവുടമകൾക്ക് സ്ഥലത്തിൻ്റെ വില ചെക്കായി കൈമാറി. മലപ്പുറം കലക്ടറേറ്റിൽ കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് കൊണ്ട് നടന്ന പരിപാടിയിൽ ആറുപേരാണ് പങ്കെടുത്തത്. ചടങ്ങ് ഓൺലൈൻ വഴി കേരള നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മൂടാല്‍ സ്വദേശിയായ സാബിറയാണ് ചടങ്ങില്‍ ഏറ്റവും കൂടുതല്‍ തുക നഷ്ടപരിഹാരമായി കൈപ്പറ്റിയത്. രണ്ട് കോടി മൂന്ന് ലക്ഷത്തി നാല്പത്തി അയ്യായിരത്തി അമ്പത്തിയെട്ട് രൂപ ഇവർ മന്ത്രി കെ ടി ജലീലിൽ നിന്ന് ഏറ്റുവാങ്ങി. വാണിജ്യകെട്ടിടവും സ്ഥലവുമാണ് ദേശീയ പാത വികസനത്തിനായി സാബിറ വിട്ടുനല്‍കിയത്. 

ഏഴ് സെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ട മൂടാല്‍ സ്വദേശി അബ്ദുല്‍ ഖാദറിന് നഷ്ടപരിഹാരമായി 90 ലക്ഷം രൂപ ലഭിച്ചു. ബാക്കിയുള്ള സ്ഥലമുടമകൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്നും നാളെയുമായി പണം ട്രാൻസ്ഫർ ചെയ്ത് നൽകും. കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് നഷ്ടപരിഹാരതുക നൽകുന്നത്.