Connect with us

Techno

മെസ്സേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ പ്രഖ്യാപിച്ച് വാട്ട്‌സാപ്പ്

Published

|

Last Updated

ന്യൂയോര്‍ക്ക് | മെസ്സേജുകള്‍ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പ്. ലോകത്തെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ മാസം തന്നെ ഫീച്ചര്‍ ലഭ്യമാകും. നേരത്തേ സ്‌നാപ്ചാറ്റാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നത്.

നാളുകളായി വാട്ട്‌സാപ്പിലും ഫീച്ചര്‍ വരുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ആന്‍ഡ്രോയ്ഡ്, ഐ ഒ എസ്, ലിനക്‌സ് അടിസ്ഥാനമായ കെയ്ഒഎസ്, വാട്ട്‌സാപ്പ് വെബ്, ഡെസ്‌ക്ടോപ് എന്നിവയിലെല്ലാം പുതിയ ഫീച്ചര്‍ ലഭിക്കും. ടെലഗ്രാമിലേതിനേക്കാള്‍ വ്യത്യസ്തമായാണ് മെസ്സേജ് അപ്രത്യക്ഷമാകല്‍ ഫീച്ചര്‍ വാട്ട്‌സാപ്പില്‍ പ്രവര്‍ത്തിക്കുക.

ഗ്രൂപ്പിലും അല്ലാതെയും വരുന്ന പുതിയ മെസ്സേജുകള്‍ ഏഴ് ദിവസത്തിന് ശേഷം ഡിലീറ്റാകുന്ന സംവിധാനമാണിത്. ഓരോ ചാറ്റ് വിന്‍ഡോക്കും പ്രത്യേകം പ്രത്യേകം ഈ സംവിധാനം തിരഞ്ഞെടുക്കാം. വ്യക്തികളുടെ പേരോ ഗ്രൂപ്പോ ക്ലിക്ക് ചെയ്ത് മെസ്സേജുകള്‍ ഏഴ് ദിവസത്തിന് ശേഷം ഡിലീറ്റാക്കാം.

Latest