ട്രാക്കില്‍ നിന്ന് തെന്നിമാറി ഓടിയ ട്രാം നിന്നത് തിമിംഗലത്തിന്റെ വാലില്‍

Posted on: November 3, 2020 6:33 pm | Last updated: November 3, 2020 at 6:33 pm

ആംസ്റ്റര്‍ഡാം | പത്ത് മീറ്റര്‍ ഉയരത്തിലുള്ള ട്രാക്കില്‍ നിന്ന് തെന്നിമാറി ഓടിയ ട്രാം രക്ഷപ്പെട്ടത് തലനാരിഴക്ക്. തിമിംഗല പ്രതിമയുടെ വാലിലാണ് ട്രാം നിന്നത്. നെതര്‍ലാന്‍ഡ്‌സിലെ റോട്ടര്‍ഡാമിലാണ് സംഭവം.

സംഭവ സമയം ട്രാമില്‍ യാത്രക്കാരുണ്ടായിരുന്നില്ല. തിമിംഗലത്തിന്റെ വാല്‍ കാരണം രക്ഷപ്പെട്ടു എന്ന വിശേഷണമാണ് പ്രതിമക്ക് ഇപ്പോള്‍ ജനങ്ങള്‍ നല്‍കുന്നത്. ട്രെയിനിനെ രക്ഷിക്കാന്‍ നിര്‍മിച്ചതല്ല യഥാര്‍ഥത്തില്‍ ഈ പ്രതിമ.

തിമിംഗല വാലിന്റെ രൂപത്തിലുള്ള രണ്ട് പ്രതിമകളാണ് ഇവിടെയുണ്ടായിരുന്നത്. തിമിംഗലത്തിന്റെ വാലില്‍ നില്‍ക്കുന്ന നിലയിലാണ് ഇപ്പോഴും ട്രാം ഉള്ളത്. അത് നീക്കം ചെയ്യരുതെന്നും മികച്ച കലാരൂപമായി ഇത് മാറിയിട്ടുണ്ടെന്നും സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായങ്ങളുയര്‍ന്നിട്ടുണ്ട്.

ALSO READ  ഗുരുതര രോഗം ബാധിച്ച വൃദ്ധനെ ഫ്രീസറിലാക്കി ബന്ധുക്കളുടെ ക്രൂരത; ലക്ഷ്യമിട്ടത് മരണത്തിന് വിട്ടുകൊടുക്കാന്‍