Connect with us

International

കാബൂള്‍ സര്‍വ്വകലാശാലയില്‍ ഭീകരാക്രമണം: 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍ |  അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വ്വകലാശാലയിലുണ്ടാ ഭീകരാക്രമണത്തില്‍ 19 വിദ്യാര്‍തികള്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരുക്കേറ്റു. പലരുടേയും പരുക്ക് ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍വ്വകലാശാല ക്യാമ്പസില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട് .
തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ആക്രമണം. സര്‍വ്വകലാശാല ഗേറ്റിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇവിടെ സ്ഫോടനം നടത്തുകയും പിന്നീട് ക്യാമ്പസില്‍ കടന്ന ഭീകരര്‍ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ ഏതാനും വിദ്യാര്‍ഥികളെയും അധ്യാപകരെയും ബന്ധികളാക്കി. പോലീസുമായി മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്.

മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മറ്റു രണ്ടുപേര്‍ കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ വക്താവ് താരിഖ് അരിയാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.