Kerala
തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കണം; പി സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി | കൊവിഡ് വ്യാപനമുള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ് എം എല്‍ എ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഹരജി.
നിലവിലെ പ്രതികൂല സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് അപകടകരമാണെന്നും ദുരന്തത്തിനിടയാക്കുമെന്നും ഹരജിയില്‍ പറയുന്നു.
തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥക്ക് വെല്ലുവിളിയാകുമെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----