ഡെസ്‌ക്ടോപ് ഉപയോക്താക്കള്‍ക്ക് പശ്ചാത്തലം മാറ്റാവുന്ന ഫീച്ചറുമായി ഗൂഗ്ള്‍ മീറ്റ്

Posted on: October 31, 2020 6:16 pm | Last updated: October 31, 2020 at 6:16 pm

ന്യൂയോര്‍ക്ക് | വീഡിയോ കോള്‍ സമയത്ത് പശ്ചാത്തലം മാറ്റാവുന്ന ഫീച്ചറുമായി ഗൂഗ്ള്‍ മീറ്റ്. ഡെസ്‌ക്ടോപ് ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭിക്കുക. ഗൂഗ്ള്‍ മീറ്റ് നല്‍കുന്ന വിവിധ ചിത്രങ്ങളില്‍ ഇഷ്ടമുള്ളത് പശ്ചാത്തലമാക്കി മാറ്റാം.

ഓഫീസ് അന്തരീക്ഷം, പ്രകൃതി ദൃശ്യങ്ങള്‍ അടക്കമുള്ള വിവിധ ചിത്രങ്ങള്‍ ഗൂഗ്ള്‍ മീറ്റ് നല്‍കുന്നുണ്ട്. മാത്രമല്ല, ഉപയോക്താവിന്റെ സ്വന്തം ചിത്രവും പശ്ചാത്തലത്തില്‍ ഉപയോഗിക്കാം. ഗൂഗ്ള്‍ മീറ്റിന്റെ പ്രധാന എതിരാളിയായ സൂം നേരത്തേ ഈ ഫീച്ചര്‍ ഉപയോഗിച്ചിരുന്നു.

സ്‌കൈപ് ഒരു വര്‍ഷം മുമ്പ് ഈ സംവിധാനമൊരുക്കിയിരുന്നു. ക്രോം ഒഎസ്, ക്രോം ബ്രൗസറുകളില്‍ വിന്‍ഡോസിലും മാക് ഡെസ്‌ക്ടോപ്പിലും ലഭിക്കും. ഇതിനായി ഏതെങ്കിലും എക്‌സ്റ്റെന്‍ഷനോ സോഫ്‌റ്റ്‌വെയറോ ഉപയോഗിക്കേണ്ടതില്ല. ഗൂഗ്ള്‍ മീറ്റ് മൊബൈല്‍ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ  ട്രിപ്പിള്‍ ക്യാമറയുമായി സാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇ എത്തി