Connect with us

National

കൊല്‍ക്കത്തയെ ആറ് വിക്കറ്റിന് വീഴ്ത്തി ചെന്നൈ

Published

|

Last Updated

ദുബൈ |  ഐ പി എല്ലില്‍ അവസാന ഓവര്‍വരെ നീണ്ട ആവേശ പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ചെന്നൈ മറികടക്കുകയായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ പത്ത് റണ്‍സ് വേണമെന്നിരിക്കെ കമലേഷ് നാഗര്‍കോട്ടിയുടെ അഞ്ചാമത്തെയും ആറാമത്തെയും പന്ത് ജഡേജ സിക്സറിന് പറത്തി ചൈന്നെ ക്യാമ്പിലെ ആവേശത്തിലെത്തിക്കുകയായിരുന്നു. തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. 11 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 31 റണ്‍സെടുത്ത ജഡേജ പുറത്താകാതെ നിന്നു.അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈ നിരയിലെ ടോപ്സ്‌കോറര്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ നിതീഷ് റാണയുടെ ഇന്നിങ്സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. 61 പന്തുകള്‍ നേരിട്ട റാണ നാലു സിക്സും 10 ഫോറുമടക്കം 87 റണ്‍സെടുത്തു.