രാജ്യത്ത് 24 മണിക്കൂറിനിടെ 43,893 കൊവിഡ് കേസുകളും 508 മരണവും

Posted on: October 28, 2020 10:20 am | Last updated: October 28, 2020 at 6:09 pm

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്തി ഇന്ത്യ, രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 43,893 കേസുകളും 508 മരണവും. ഇന്നലത്തേതിനെ അപേക്ഷിച്ച് അല്‍പ്പം കൂടിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. രാജ്യത്ത് ഇതിനകം 79,90,322 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 72,59,509 പേര്‍ രോഗമുക്തി കൈവരിച്ചു. 6,10,803 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കൊവിഡ് മൂലം 1,20,010 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത്.

കൊവിഡ് ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 5363 കേസുകളും 115 മരണവും ആന്ധ്രയില്‍ 2901 കേസുകളും 19 മരണവും കര്‍ണാടകയില്‍ 3691 കേസുകളും 44 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 43,463, ആന്ധ്രയില്‍ 6625, കര്‍ണാടകയില്‍ 10,991, തമിഴ്‌നാട്ടില്‍ 10,983, ഉത്തര്‍പ്രദേശില്‍ 6940, ഡല്‍ഹിയില്‍ 6356, ബംഗാളില്‍ 6604, ഗുജറാത്തില്‍ 3695, മധ്യപ്രദേശില്‍ 2898 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.