Connect with us

Covid19

കൊവിഡ്: പത്തനംതിട്ടയില്‍ 265 പേര്‍ രോഗമുക്തരായി

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ കൊവിഡ് ബാധിതരായിരുന്ന 265 പേര്‍ ഇന്ന് രോഗമുക്തരായി. 112 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്. നിലവില്‍ ഗില്‍ഗാല്‍ താത്ക്കാലിക സി എഫ് എല്‍ ടി സിയില്‍ 186 പേരും സ്വകാര്യ ആശുപത്രികളില്‍ 117 പേരും ചികിത്സയിലുണ്ട്. 1227 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 2,20,674 ആണ് ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം.

സര്‍ക്കാര്‍ ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് 3,339 സാമ്പിളുകള്‍ ശേഖരിച്ചു. 1,862 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.95 ശതമാനമാണ്.

Latest