സഊദിയില്‍ കൊവിഡ് മരണ നിരക്കില്‍ വീണ്ടും കുറവ്

Posted on: October 23, 2020 9:15 pm | Last updated: October 23, 2020 at 9:15 pm

ദമാം | സഊദിയില്‍ കൊവിഡ് മരണനിരക്ക് വീണ്ടും കുറഞ്ഞു. 24 മണിക്കൂറിനിടെ 14 പേരാണ് മരിച്ചത്. 397 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജിദ്ദ- 03, ജിസാന്‍- 02, മക്ക 01, ഹാഇല്‍- 01, അല്‍ – ഹുഫൂഫ്- 01, ബുറൈദ- 01, മഹായില്‍ അസീര്‍- 01, ത്വാഇഫ്- 01, സബിയ- 01, സഖാക- 01, അല്‍-അര്‍ദ- 01 എന്നിവിടങ്ങളിലാല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 5,264 ആയി ഉയര്‍ന്നു.

218 പുരുഷന്മാരും 165 സ്ത്രീകളുമടക്കം 383 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് റിയാദിലാണ്- 42. മക്ക- 40, മദീന- 38, ഹായിലില്‍- 28, ദമാം- 15 ജിദ്ദ- 11 തുടങ്ങിയ 71 പ്രദേശങ്ങളിലാണ് രോഗം കണ്ടെത്തിയത്. രാജ്യത്ത് 3,44,157 പേര്‍ കൊവിഡ് ബാധിതരായതില്‍ 3,30,578 പേര്‍ ഇതിനകം രോഗമുക്തി നേടി. ഇതോടെ ആകെ അസുഖം ഭേദമായവരുടെ നിരക്ക് 96.05 ആയി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്ന 8,315 പേരില്‍ 796 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം പറഞ്ഞു.