രാജ്യത്ത് 77.61 ലക്ഷം കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 54,366

Posted on: October 23, 2020 10:23 am | Last updated: October 23, 2020 at 6:11 pm

ന്യൂഡല്‍ഹി | രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 54,366 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 73,979 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 87.5 ശതമാനത്തിലേക്ക് എത്തി. 24 മണിക്കൂറിനിടയില്‍ 690 കൊവിഡ് മരണങ്ങളാണ് രാജ്യത്തുണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസ് 77,61,312ഉം മരണം 1,17,306മായി ഉയര്‍ന്നു. 68,48,497 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 6,95,599 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടയില്‍ 7539 കേസും 198 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ 3620, കര്‍ണാടകയില്‍ 5778, തമിഴ്‌നാട്ടില്‍ 3077 കേസുകളും ഇന്നലെയുണ്ടായി, മഹാരാഷ്ട്രയില്‍ 42831, ആന്ധ്രയില്‍ 6524, കര്‍ണാടകയില്‍ 10770, തമിഴ്‌നാട്ടില്‍ 10,825, യു പിയില്‍ 6790, ബംഗാളില്‍ 6308, ഡല്‍ഹിയില്‍ 6163 കൊവിഡ് മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.