തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വില കൂടി; പവന് 120 രൂപ വര്‍ധിച്ച് 37,760 ആയി

Posted on: October 22, 2020 11:25 am | Last updated: October 22, 2020 at 3:39 pm

കോഴിക്കോട് | തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 120 വര്‍ധിച്ച് 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില. 37,640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ആഗോള വിപണിയിലാകട്ടെ സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായി. 0.2ശതമാനം കുറഞ്ഞ് ഔണ്‍സിന് 1,920.86 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

ദേശീയ വിപണിയായ എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.45ശതമാനം കുറഞ്ഞ് 51,100 രൂപയായി. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.