Connect with us

National

കേന്ദ്രമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോകോള്‍ ലംഘന പരാതി പിഎംഒ തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്രമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോകോള്‍ ലംഘന പരാതി തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ് . മുരളീധരന്‍ യാതൊരുവിധ പ്രോട്ടോകോള്‍ ലംഘനവും നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.2019ല്‍ അബുദാബിയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പി ആര്‍ ഏജന്‍സി ഉടമയായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചെന്നായിരുന്നു മുരളീധരനെതിരായ ആരോപണം. ഇക്കാര്യം ഉന്നയിച്ച് ലോക് താന്ത്രിക് ജനതാദള്‍ നേതാവായ സലീം മടവൂരാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നത്.

അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് പരാതി തള്ളിയത്

മാധ്യമ പ്രവര്‍ത്തക എന്ന നിലയിലാണ് സ്മിതാ മേനോന്‍ അന്നത്തെ യോഗത്തില്‍ പങ്കെടുത്തതെന്ന്വി മുരളീധരന്റെ നിലപാട്

അതേസമയം തെറ്റ് ചെയ്ത അബുദാബിയിലെ ഇന്ത്യന്‍ എംബസി തന്നെ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് മുരളീധരന് ഇപ്പോള്‍ ക്ലീന്‍ചീറ്റ് നല്‍കിയതെന്ന് സലീം മടവൂര്‍ ആരോപിച്ചു. ഇതിനെരിരേ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വീണ്ടും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Latest