അരുണാചലില്‍ നേരിയ ഭൂചലനം: ആളപായമില്ല

Posted on: October 21, 2020 6:56 am | Last updated: October 21, 2020 at 8:58 am

ഇറ്റാനഗര്‍ |  അരുണാചല്‍ പ്രദേശിലിെ ചാംഗ്ലാഗില്‍ നേരിയ ഭൂചലനം. ആളപായമോ, നാശനഷ്ടങ്ങളോ ഇല്ല. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ 1.25ഓടെയായിരുന്നു ഭൂമി കുലുക്കം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് നീണ്ടുനിന്നത്.