റിക്ഷ വലിക്കാനും ഇനി റോബോട്ട്

Posted on: October 20, 2020 4:48 pm | Last updated: October 20, 2020 at 4:48 pm

ന്യൂയോര്‍ക്ക് | യാത്രക്കാരനെ ഇരുത്തി റിക്ഷ വലിക്കുന്ന റോബോട്ട് ആശ്ചര്യമാകുന്നു. അമേരിക്കന്‍ സ്‌പെഷ്യല്‍ ഇഫക്ട്‌സ് ഡിസൈനറും ടെലിവിഷന്‍ താരവുമായ ആദം സാവേജ് റോബോട്ടിനെ പരീക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. റോബോട്ട് റിക്ഷ വലിക്കുമ്പോള്‍ അദ്ദേഹമാണ് അതിലിരിക്കുന്നത്.

അതേസമയം, ഈ വീഡിയോ കഴിഞ്ഞ ഫെബ്രുവരിയിലേതാണ്. ഐ എ എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ചര്‍ച്ചയായത്. സ്‌പോട്ട് എന്നുപേരുള്ള റോബോട്ട് ഡോഗ് ആണ് റോഡിലേക്ക് റിക്ഷയെ തള്ളുന്നത്.

അമേരിക്കന്‍ എന്‍ജിനീയറിംഗ്, റോബോട്ടിക്‌സ് ഡിസൈന്‍ കമ്പനി ബോസ്റ്റണ്‍ ഡൈനാമിക്‌സ് ആണ് റോബോട്ട് വികസിപ്പിച്ചത്. ഭാവിയിലെ റിക്ഷകള്‍ എന്ന അടിക്കുറിപ്പാണ് സുപ്രിയ സാഹു ഐ എ എസ് ഈ വീഡിയോക്ക് നല്‍കിയത്. വീഡിയോ കാണാം:

 

ALSO READ  പട്ടാപ്പകല്‍ ബസ് തടഞ്ഞ് വാഴപ്പഴം അകത്താക്കി ആന