ലോകത്തെ കൊവിഡ് കേസുകള്‍ നാല് കോടിക്ക് മുകളില്‍

Posted on: October 19, 2020 8:55 am | Last updated: October 19, 2020 at 4:16 pm

വാഷിംഗ്ടണ്‍ | കൊവിഡ് 19 വൈറസിന്റെ പിടിയില്‍പ്പെട്ടവരുടെ എണ്ണം ലോകത്ത് നാല് കോടിയും കടന്ന് കുതിക്കുന്നു. 40,264,219 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. 30,108,034 പേര്‍ രോഗമുക്തി നേടി. 9,038,018 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ 71,972 പേരുടെ നില ഗുരുതരമായി തുടരുന്നു. 1,118,167 പേര്‍ക്ക് വൈറസ് മൂലം ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ രാജ്യങ്ങളിലാണ് വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. സ്‌പെയിന്‍, അര്‍ജന്റീന്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്.