പാലക്കാട്ടെ വണ്ടിത്താവളത്ത് വാഹനാപകടം; മൂന്നുപേര്‍ മരിച്ചു

Posted on: October 18, 2020 7:55 am | Last updated: October 18, 2020 at 9:07 am

പാലക്കാട് | പാലക്കാട്ടെ വണ്ടിത്താവളത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന്‍ (34), വണ്ടിത്താവളം അലയാര്‍ കണ്ണപ്പന്റെ മകന്‍ കാര്‍ത്തിക് (22), തൃശൂര്‍ പോര്‍ക്കളം മൂര്‍ക്കത്ത് വീട്ടില്‍ അജിത്ത് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ വണ്ടിത്താവളം പട്ടഞ്ചേരി വേലായുധന്റെ മകന്‍ ദിനേശ് (32), തൃശൂര്‍ കുന്നംകുളം വേണുവിന്റെ മകന്‍ ദിനേശ് (27) എന്നിവരെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 10ഓടെ വണ്ടിത്താവളം-തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേടിലാണ് അപകടമുണ്ടായത്. സമീപവാസികളും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. മീനാക്ഷിപുരം-പാലക്കാട് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറാണ് മരിച്ച രഘുനാഥന്‍. മാതാവ്: തങ്കമ്മ. ഭാര്യ: അമൃത. മകന്‍: അദ്വൈത്. കമലമാണ് മരിച്ച കാര്‍ത്തിക്കിന്റെ മാതാവ്. സഹോദരന്‍: അജിത്.