പുതിയ ഇന്നോവ ക്രിസ്റ്റയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടൊയോട്ട

Posted on: October 17, 2020 7:47 pm | Last updated: October 17, 2020 at 7:47 pm

ജക്കാര്‍ത്ത | പരിഷ്‌കരിച്ച ഇന്നോവ ക്രിസ്റ്റയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടൊയോട്ട. ഇന്തോനേഷ്യന്‍ വിപണിയിലേക്കുള്ള വാഹനങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പരിഷ്‌കരിച്ച പുറം ഡിസൈന്‍, മെച്ചപ്പെട്ട ഉള്‍ഭാഗം, കാബിനില്‍ കൂടുതല്‍ സവിശേഷതകള്‍ തുടങ്ങിയവ പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നോവ, വെഞ്ച്വറര്‍ എന്നീ വകഭേദങ്ങളിലാണ് ഇന്തോനേഷ്യന്‍ മോഡലുകള്‍ ഇറങ്ങുന്നത്. ഇന്നോവ ക്രിസ്റ്റ, ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് എന്നീ പേരുകളിലാണ് സമാന വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലുള്ളത്. കൂര്‍ത്തതുപോലെ തോന്നിക്കുന്ന എല്‍ ഇ ഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് പരിഷ്‌കരിച്ച വാഹനങ്ങള്‍ക്കുള്ളത്.

പുതിയ ഫോക്‌സ് സ്‌കിഡ് പ്ലേറ്റ്, ഫോഗ് ലാമ്പ്, ബാക്ക് ടെയ്ല്‍ഗേറ്റ് ഗാര്‍നിഷ് തുടങ്ങിയവയുമുണ്ട്. ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഹെഡ് യൂനിറ്റ് വരുന്നുണ്ട്. ഇവ ഇന്ത്യന്‍ വിപണിയിലെത്തുക അടുത്ത വര്‍ഷമാണ്. 2016ലാണ് ഇന്നോവ ക്രിസ്റ്റ ടൊയോട്ട ഇറക്കിയത്.

ALSO READ  പുതിയ കെട്ടിലും മട്ടിലും ഫോര്‍ഡ് എന്‍ഡവര്‍ സ്‌പോര്‍ട്