Connect with us

Covid19

പത്തനംതിട്ടയില്‍ 296 പേര്‍ക്ക് കൂടി കൊവിഡ്; 302 പേര്‍ രോഗമുക്തരായി

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ ഇന്ന് 296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 302 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, 31 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 12,125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗമുക്തരായവരുടെ എണ്ണം 9,077 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2,975 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2,822 പേര്‍ ജില്ലയിലും, 153 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. ഇതടക്കം 21,474 പേര്‍ നിരീക്ഷണത്തിലാണ്.

സര്‍ക്കാര്‍ ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് 2,932 സാമ്പിളുകള്‍ ശേഖരിച്ചു. 1,743 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുളള മരണനിരക്ക് 0.58 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.59 ശതമാനമാണ്.

---- facebook comment plugin here -----

Latest