ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: വഞ്ചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമറുദ്ദീന്‍ എംഎല്‍എ ഹൈക്കോടതിയില്‍

Posted on: October 16, 2020 2:38 pm | Last updated: October 16, 2020 at 6:00 pm

കൊച്ചി  | കാസര്‍കോട്ടെ ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ എംസി കമറുദ്ദീന്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസ് ആണെന്നും കമറുദ്ദീന്‍ ഹരജിയില്‍ പറയുന്നു.നിലവില്‍ 85 ലേറെ പരാതികളിലാണ് പോലീസ് കമറുദ്ദീനിനെതിരെ കേസ് എടുത്തിട്ടുള്ളത്.

കമറുദ്ദീന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ഹര്‍ജി ഈമാസം 27ന് കേസ് കോടതി വീണ്ടും പരിഗണിക്കും.