ലാവ്‌ലിന്‍: രേഖകള്‍ ഹാജരാക്കാന്‍ സമയം വേണം, കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് സി ബി ഐ

Posted on: October 15, 2020 4:12 pm | Last updated: October 15, 2020 at 6:08 pm

ന്യൂഡല്‍ഹി | എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സി ബി ഐ ഹരജി. രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നാണ് സി ബി ഐ ഹരജിയില്‍ പറഞ്ഞിട്ടുള്ളത്. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സി ബി ഐയുടെ നിര്‍ണായക നീക്കം.

സി ബി ഐക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്‍പ്പിക്കണമെന്ന് ഒക്ടോബര്‍ എട്ടിന് കേസില്‍ വാദം കേട്ട അവസരത്തില്‍ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരുന്നു. രണ്ട് കോടതികള്‍ പ്രതികളെ വെറുതെ വിട്ട കേസായതിനാല്‍ തുടര്‍വാദത്തില്‍ ശക്തമായ രേഖകളും തെളിവുകളും കൈവശമുണ്ടാകണമെന്ന് സി ബി ഐയോട് കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം നല്‍കണമെന്ന ആവശ്യം സി ബി ഐ മുന്നോട്ടു വച്ചത്.