Connect with us

Saudi Arabia

ഐ സി എഫ് പ്രബന്ധ മല്‍സരം വിജയികളെ പ്രഖ്യാപിച്ചു.

Published

|

Last Updated

ജിദ്ദ  | കൊവിഡാനന്തര പ്രവാസം എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് ജി സി തലത്തില്‍ സംഘടിപ്പിച്ച പ്രബന്ധമല്‍സരത്തിന്റെ സൗദി ദേശീയതല വിജയികളെ പ്രഖ്യാപിച്ചു. ലോകത്തിന്റെ സാമൂഹിക സാമ്പത്തിക ആരോഗ്യ മേഖലകളെ തകര്‍ത്തു കൊണ്ട് കൊവിഡ് മഹാമാരി മുന്നോട്ട് കുതിക്കുമ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രതിസന്ധികളെ നേരിടാന്‍ മലയാളിസമൂഹത്തിന് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രബന്ധമത്സരംസംഘടിപ്പിച്ചത്.
മുഹമ്മദ് ബിന്‍ സാലിഹ് ജിസാന്‍ ഒന്നാം സ്ഥാനവും ഖമര്‍ബാനു സലാം റിയാദ് രണ്ടാം സ്ഥാനവും റഹ്ഫ അബ്ദുറഹ്മാന്‍ ഖോബാര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി,

അഞ്ച് പ്രൊവിന്‍സുകളില്‍ നടത്തിയ മത്സരത്തില്‍ നിന്നും ഒന്നും,രണ്ടും സ്ഥാനം നേടിയവരില്‍ നിന്നാണ് ദേശീയതല വിജയികളെ കണ്ടെത്തിയത്. മലയാളം ന്യൂസ് സീനിയര്‍ എഡിറ്റര്‍ സജിത് ചീഫ് ജൂറിയായ സമിതിയില്‍ ബഷീര്‍ എറണാകുളം, നിസാര്‍ കാട്ടില്‍, ഉമര്‍സഖാഫി മൂര്‍ക്കനാട്, ബഷീര്‍ ഉള്ളണം എന്നിവര്‍ അംഗങ്ങളായിരുന്നു.

ഭാഷ, ഉള്ളടക്കം, തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കുന്നതിലുള്ള യുക്തി എന്നിവ കൂടി പരിഗണിച്ചാണ് വിജയികളെ കണ്ടെത്തിയതെന്നു ചീഫ് ജൂറി അറിയിച്ചു., മത്സരത്തിലെ ഒന്നാം സ്ഥാനം നേടിയവര്‍ ജി.സി തല മത്സരത്തിലും പങ്കെടുക്കും

Latest