Connect with us

Kerala

മുംബൈയില്‍ വൈദ്യുതി തടസം; ലോക്കല്‍ ട്രെയ്‌നുകള്‍ നിര്‍ത്തിവെച്ചു

Published

|

Last Updated

മുംബൈ |  നഗരത്തിന്റെ വൈദ്യുത തടസ്സം. ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിച്ച വൈദ്യുതി പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടില്ല. സംഭവത്തെ തുടര്‍ന്ന് ചര്‍ച്ച്‌ഗേറ്റ്-വാസി റെയില്‍വേ സ്‌റ്റേഷന്‍, ചര്‍ച്ച് ഗേറ്റ്-ബോറിവാലി എന്നിവക്കിടയിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചാലുടന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു.
നഗരത്തിലെ ദക്ഷിണ, വടക്കന്‍, മധ്യമേഖലകളില്‍ വൈദ്യുതി വിതരണം നടത്തുന്ന ഗ്രിഡിലുണ്ടായ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് ബ്രിഹാന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഇലക്ട്രിസിറ്റി ട്വിറ്ററില്‍ അറിയിച്ചു. ഒരു മണിക്കൂറിനകം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് മഹാരാഷ്ട്ര ഊര്‍ജ മന്ത്രി നിഥിന്‍ റാവത്ത് അറിയിച്ചു.

നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചും ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചും തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കായി വൈദ്യുതി തടസപ്പെട്ട മേഖലകളില്‍ 385 മെഗാവാട്ടിന്റെ വിതരണം ആരംഭിച്ചിട്ടുണ്ടെന്ന് അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് അറിയിച്ചു.

 

---- facebook comment plugin here -----

Latest