Connect with us

Covid19

ലോകത്ത് കൊവിഡ് മൂലം നഷ്ടമായത് 10.80 ലക്ഷത്തിന് മുകളില്‍ ജീവനുകള്‍

Published

|

Last Updated

വാഷിംഗ്ടണ്‍ |  മഹാമാരിയായ കൊവിഡ് 19 വൈറസ് മൂലം ലോകത്ത് 10.80 ലക്ഷത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കൃത്യമായി പറഞ്ഞാല്‍ 1,081,119 ജീവനുകള്‍ നഷ്ടപ്പെട്ട് കഴിഞ്ഞു. പതിനായിരങ്ങള്‍ ഇപ്പോഴും പല രാജ്യങ്ങളിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്നു.
മൂന്ന് കോടി 75 ലക്ഷത്തിലേറെ പേര്‍ ഇതിനകം വൈറസിന്റെ പിടിയിലായി. . 37,729,729 ആണ് ഔദ്യോഗിക കണക്ക്. 28,332,354 പേര്‍ രോഗമുക്തി നേടുകയും ചെയതു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, സ്‌പെയിന്‍ രാജ്യങ്ങളാണ് കൊവിഡ് കേസ് ഏറ്റവും രൂക്ഷമായുള്ളത്. ഇതില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ അമേരിക്കയിലാണെങ്കിലും പ്രതിദിന കേസില്‍ ഇപ്പോള്‍ ഇന്ത്യയാണ് മുന്നില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,332,354 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധിച്ചത്. രോഗബാധയില്‍ ഒന്നാമത് നില്‍ക്കുന്ന അമേരിക്കയില്‍ 40,573 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. പ്രതിദിന കൊവിഡ് മരണങ്ങളുടെ കണക്കിലും ഇന്ത്യയാണ് മുന്നില്‍. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 813 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ അമേരിക്കയില്‍ ഇത് 316 ആണ്.

 

Latest