Connect with us

Kerala

രാജ്യസഭാ സീറ്റ് ആര്‍ക്ക് വേണം; മാണി സാറിന് പാലാ ഭാര്യയെങ്കില്‍ തനിക്ക് ചങ്കാണ്: മാണി സി കാപ്പന്‍ എംഎല്‍എ

Published

|

Last Updated

തിരുവനന്തപുരം |  ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം നടക്കാനിരിക്കെ പാലാ സീറ്റില്‍ പിടിമുറുക്കി എന്‍സിപി. പാലാ വിട്ടുകൊടുക്കാനാവില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു. പാലാ മാണി സാറിനു ഭാര്യ ആയിരുന്നെങ്കില്‍ തനിക്ക് ചങ്ക് ആണ്. എന്‍സിപി ജയിച്ച ഒരു സീറ്റും വിട്ടു കൊടുക്കില്ലെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലാ സീറ്റ് സംബന്ധിച്ചോ ജോസ് കെ മാണി എല്‍ ഡി എഫിലേക്ക് വരുന്നത് സംബന്ധിച്ചോ ചര്‍ച്ച നടന്നിട്ടില്ല. സീറ്റ് മറ്റാര്‍ക്കും വിട്ടു കൊടുക്കേണ്ട എന്നാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. കെ എം മാണി ജയിച്ച സീറ്റ് അല്ല ഇപ്പോള്‍ പാലാ. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടു കൊടുക്കില്ല. രാജ്യസഭ സീറ്റ് ആര്‍ക്കു വേണം? ജോസ് വരുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കാത്തതിനാല്‍ അഭിപ്രായം പറയേണ്ട കാര്യം ഇല്ല. ജോസ് കെ മാണി വരുന്നത് കൊണ്ട് പാലായില്‍ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

Latest