Connect with us

National

ഹത്രാസ് കൊലപാതക കേസ് സി ബി ഐ ഏറ്റെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് സി ബി ഐ ഏറ്റെടുത്തു. ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ കേസ് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥന സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് വിട്ടത്. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ച് വീണ്ടും ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഇപ്പോള്‍ സി ബി ഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ മാസം 14നാണ്അമ്മക്കൊപ്പം പുല്ല് പറിക്കാന്‍ പോയ പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതര പരുക്കിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 29ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഉന്നത ജാതിയില്‍പ്പെട്ട സന്ദീപ്, രാമു, ലവ്കുശ്, രവി എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് ഒതുക്കാന്‍ പോലീസ് തുടക്കം മുതല്‍ ശ്രമിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുന്നു. എന്നാല്‍ സി ബി ഐ അന്വേഷണത്തിലും വിശ്വാസമില്ലെന്ന നിലപാടില്‍ പെണ്‍കുട്ടിയുടം കുടുംബം ഉറച്ച് നില്‍ക്കുകയാണ്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് കുടുംബം.

 

Latest