Connect with us

Gulf

ജിസാനിലെ ഫിഫാ മലയിൽ തീപിടുത്തം

Published

|

Last Updated

ജിസാൻ l ജിസാൻ ഗവർണറേറ്റിലെ ഫിഫായിലെ പടിഞ്ഞാറൻ പ്രദേശമായ ജബൽ അൽ-തുവായിയിലുണ്ടായ തീപിടുതത്തിൽ ഹെക്ടര്‍ കണക്കിന് വനഭൂമി കത്തിനശിച്ചു. തുവായിലെ മലയിലെ പുല്‍മേടുകളിലാണ് ആദ്യം തീപിടുത്തമുണ്ടായത്.

കനത്ത ചൂടിൽ ഉണങ്ങിയ പുൽമേടുകളിൽ നിന്നും തീ മരക്കൂട്ടങ്ങൾക്കിടയിലേക്ക് അതിവേഗം തീ പടരുകയായിരുന്നു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം തീയണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവാക്കാനായത്. തീ നിയന്ത്രണ വിധേയമാക്കിയതായും സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും  ഫിഫ സിവിൽ ഡിഫൻസ് അറിയിച്ചു.