Covid19
സഊദിയില്‍ കൊവിഡ് മുക്തരുടെ നിരക്ക് 95 .79 ശതമാനമായി

ദമാം | സഊദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 513 പേര്‍ കൂടി രോഗമുക്തി നേടിയതോടെ കൊവിഡ് മുക്തരുടെ നിരക്ക് 95.79 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജിദ്ദ- 05, മക്ക- 02, റിയാദ്- 02,-അല്‍-ഹുഫൂഫ്- 02,-അല്‍-മുബറസ്- 01,അബഹ- 01, ഹാഇല്‍- 01, നജ്റാന്‍- 01, ബുറൈദ- 01, നാരിയ- 01, ത്വാഇഫ്- 01, ജിസാന്‍- 01, അല്‍-ബഹ- 01, സാബിയ- 01, ഹഫര്‍ അല്‍ബാത്തിന്‍- 01, അബൂ അരീഷ്- 01, ഉഹദ് മസാറഹ- 01 എന്നീ പ്രദേശങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
രോഗബാധിതരെ കണ്ടെത്തുന്നതിനായി 69,30,352 സ്രവ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതോടെ 3,38,539 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 3,24,282 പേര്‍ക്ക് അസുഖം ഭേദമായി. 9,261 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 859 പേരുടെ നില ഗുരുതരമാണ്.
---- facebook comment plugin here -----