Connect with us

Covid19

കൊവിഡ്: പത്തനംതിട്ടയില്‍ 10,000 കടന്നു

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊവിഡ് കേസുകള്‍ 10,000 കടന്നു. ഇന്ന് 290 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 10,256 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 253 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്. രോഗമുക്തരായവരുടെ എണ്ണം 7,295 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2,895 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2,750 പേര്‍ ജില്ലയിലും 145 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. ആകെ 21,031 പേര്‍ നിരീക്ഷണത്തിലാണ്.

സര്‍ക്കാര്‍ ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് 3,752 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. 2,685 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.1 ശതമാനമാണ്.

Latest