Connect with us

National

ലാവ്‌ലിന്‍: ശക്തമായ തെളിവുകളില്ലാതെ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ ഉള്ളവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിയില്‍ ശക്തമായ തെളിവുകള്‍ ഇല്ലാതെ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. സിബിഐ ശക്തമായ ശക്തമായ വസ്തുതകള്‍ നിരത്തണമെന്നും കോടതി ആവശ്യപ്പെട്ടു. വസ്തുതകള്‍ വ്യക്തമാക്കി സമഗ്രമായ നോട്ട് സമര്‍പ്പിക്കാന്‍ സിബിഐക്ക് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് 16ലേക്ക് മാറ്റുകയും ചെയ്തു.

ലാവ്‌ലിന്‍ കേസില്‍ വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് കോടതികള്‍ ഒരേ വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ തങ്ങളുടെ ഇടപെല്‍ ഉണ്ടാകണമെങ്കില്‍ ശക്തമായ വസ്തുതകള്‍ വേണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. വസ്തുതകള്‍ സമര്‍പ്പിക്കാന്‍ സമയം ആവശ്യമാണെന്ന സോളിസിറ്റര്‍ ജനററിലന്റെ വാദം അംഗീകരിച്ച കോടതി അതിനായി ഒരാഴ്ചത്തെ സമയം അനുവദിക്കുകയായിരുന്നു.

ഹര്‍ജികളില്‍ അടിയന്തിരമായി തീരുമാനം വേണമെന്ന സി ബി ഐ യുടെ ആവശ്യം പരിഗണിച്ച് ആണ് അടുത്ത വെള്ളിയാഴ്ച്ച തന്നെ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. പിണറായി വിജയന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജി പ്രകാശും സുപ്രീം കോടതിയില്‍ ഹാജരായി. കസ്തുരി രംഗ അയ്യര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത്, ആര്‍ ശിവദാസന് വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്, കെ ജി രാജശേഖരന് വേണ്ടി അഭിഭാഷകന്‍ രാകേന്ദ് ബസന്ത് എന്നിവരും, വി എം സുധീരന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്തും, അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബുവും ആണ് ഹാജരയത്.

---- facebook comment plugin here -----

Latest