Kerala
സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം | സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മീഷണരുടെ ശിപാര്‍ശ ചര്‍ച്ച ചെയ്യാനാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത്.
രാവിലെ 11ന് ഓണ്‍ലൈനിലൂടെ ചേരുന്ന യോഗത്തില്‍ എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, ബെവ്‌കോ എംഡി എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യവും 144 പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് ബാറുകള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവച്ചത്.
എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന സാഹചര്യം ചൂണ്ടിക്കാട്ടി എക്‌സൈസ് വകുപ്പ് വീണ്ടും മുഖ്യമന്ത്രിക്ക് ശിപാര്‍ശ സമര്‍പ്പിക്കുകയായിരുന്നു. നിലവില്‍ ബാര്‍ കൗണ്ടറുകള്‍ വഴി പാഴ്‌സല്‍ വില്‍പ്പന നടക്കുന്നുണ്ട്. ബാറുകള്‍ തുറന്നാല്‍ പാഴ്‌സല്‍ വില്‍പ്പന നിര്‍ത്തലാക്കും