Connect with us

Malappuram

സ്‌നേഹ നബി: മഅ്ദിന്‍ റബീഅ് ക്യാമ്പയിന്‍ 15 മുതല്‍

Published

|

Last Updated

മലപ്പുറം | പ്രവാചകൻ മുഹമ്മദ് നബിയുടെ 1495-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഈ മാസം 15 മുതല്‍ നവംബര്‍ 26 വരെ  “സ്‌നേഹ നബി” ക്യാമ്പയിന്‍ സംഘടിപ്പിക്കും.

പഠനം, ആസ്വാദനം, സാഹിത്യം, കാരുണ്യം എന്നീ സെഷനുകളിലായി മീലാദ് വിളംബരം, സ്‌നേഹ നബി വെബിനാര്‍, പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍, സീറത്തുന്നബി, ചരിത്ര ശേഖരണം, ഹദീസ് ഇ-പോസ്റ്റര്‍ സന്ദേശം, പ്രഭാത മൗലിദ്, കൊളാഷ് പ്രദര്‍ശനങ്ങള്‍, ലൈറ്റ് ഓഫ് മദീന, വിവിധ ഭാഷകളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന ആസ്വാദന വേദി, മൗലിദ് പാരായണം, സ്വീറ്റ് പ്രൈസ്, വെര്‍ച്വല്‍ അസംബ്ലി, മുത്ത് നബി ക്വിസ്, വീഡിയോ ടോക്ക്, ബുക് ടെസ്റ്റ്, മദ്ഹ് ഗാന രചന, പ്രബന്ധ രചന, സ്റ്റാറ്റസ് വീഡിയോ, ഭക്ഷണ വിതരണം, വിധവാ സഹായം, കിറ്റ് വിതരണം എന്നിവ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.

Latest