Kerala
പരോളിലിറങ്ങിയ പീഡന കേസ് പ്രതി വെട്ടേറ്റ് മരിച്ചു

തൃശ്ശൂര്‍ | പീഡന കേസില്‍ ജയിലില്‍ കഴിയവെ പരോളിലിറങ്ങിയ പ്രതി വെട്ടേറ്റ് മരിച്ചു. തൃശ്ശൂര്‍ എളനാട് സ്വദേശി സതീഷ് (കുട്ടന്‍ 38 ) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പഴയന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെ ആയിരിക്കാം കൊലപാതകം എന്നാണ് പോലീസ് നിഗമനം.
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് ഇയാള്‍. കൂടാതെ പഴയന്നൂര്‍ പോലീസ് ഗുണ്ടാ ലിസ്റ്റിലും ഇയാളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജയിലിലായിരുന്ന സതീഷ് രണ്ട് മാസത്തെ പരോളില്‍ നാട്ടിലെത്തിയതായിരുന്നു.
---- facebook comment plugin here -----