Kerala
കോടിയേരി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും: ചെന്നിത്തല

തിരുവനന്തപുരം | ഐ ഫോണുമായി ബന്ധപ്പെട്ട് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നിലപാട് മാറ്റിയ സാഹചര്യത്തില്‍ തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ചെന്നിത്തലക്ക് ഐ ഫോണ്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വിജിലന്‍സിന് മൊഴി നല്‍കിയപ്പോള്‍ ഫോണ്‍ ആര്‍ക്കാണ് നല്‍കിയതെന്ന് തനിക്ക് അറിയില്ലെന്നും സ്വപ്‌ന പറഞ്ഞത് അനുസരിച്ചാണ് ഫോണ്‍ വാങ്ങിയതെന്നും ഇയള്‍ പറഞ്ഞിരുന്നു. ഫോണുകളില്‍ ഒന്ന് ചെന്നിത്തലക്ക് നല്‍കാനാണെന്നാണ് സ്വപ്‌ന പറഞ്ഞതെന്നുമായിരുന്നു ഇയാള്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. എന്നാല്‍ ഫോണ്‍ വിവാദത്തില്‍ തന്നെ ക്രൂശിക്കാന്‍ കോടിയേരി ശ്രമിച്ചെന്നും ഇതിന് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ദുബൈയില്‍ പോയപ്പോള്‍ തനിക്കും ഭാര്യക്കുമായി താന്‍ രണ്ട് ഐഫോണുകള്‍ കാശ് കൊടുത്ത് വാങ്ങിയിട്ടുണ്ട്. ഇത് നേരത്തെ വ്യക്തമാക്കിയതാണ്. അതില്‍ ഉറച്ചു നില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംഗീത നാടക അക്കാദമി സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധങ്ങള്‍ താളംതെറ്റിയതായും അദ്ദേഹം കുറ്റപ്പെടുത്തി.