Connect with us

Kerala

ലൈഫ് മിഷന്‍; യു വി ജോസിനെ വീണ്ടും സി ബി ഐ ചോദ്യം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം |  ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസിനേയും ഡെപ്യൂട്ടി സി ഇ ഒ, ചീഫ് എന്‍ജിനീയര്‍ എന്നവരേയും സി ബി ഐ വീണ്ടും ചോദ്യം ചെയ്യും. ഇത് സംബന്ധിച്ചുള്ള നോട്ടീസ് സി ബി ഐ ഇവര്‍ക്ക് കൈമാറി.

ദിവസങ്ങള്‍ക്ക് മുമ്പ് ഒമ്പത് മണിക്കൂറോളമാണ് യു വി ജോസിനെ സി ബി ഐ സംഘം ചോദ്യം ചെയ്തത്. ലൈഫ് മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിലെയും ഫയലുകള്‍ നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ഹാജരാക്കാന്‍ സി ബി ഐ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പകര്‍പ്പുകളാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഒര്‍ജിനല്‍ കോപ്പികള്‍ തന്നെ വേണമെന്നാണ് സി ബി ഐ പറയുന്നത്. ഇത് വിജിലന്‍സിന്റെ പക്കലാണുള്ളത്. ഇത് ലഭിച്ചാലെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നാണ് സി ബി ഐ പറയുന്നത്.

 

 

Latest